Articles

പ്രായമാകാം, ഉന്മേഷത്തോടെ… …

ഒരു വയോജനദിനം കൂടി കടന്നുപോകുമ്പോൾ ഓർത്തുവയ്ക്കാം ഈ ആരോഗ്യമന്ത്രങ്ങൾ1. വയോജനങ്ങൾക്ക് ഉറക്കം വളരെ പ്രധാനം. എട്ടു മണിക്കൂർ ഉറങ്ങണം. ടിവി കാണുന്നതിന്റെ ദൈർഘ്യം കുറയ്ക്കുക. 2. ദിവസം പല സമയങ്ങളിലായി 45 മിനിറ്റ് നടക്കാം. മാനസിക വ്യായാമവും അനിവാര്യം. സുഹൃത്തുക്കളുമായി സംസാരിക്കുക. വായിക്കുക. ചെസ് കളിക്കാനും പദപ്രശ്നം പൂരിപ്പിക്കാനുമൊക്കെ ഇഷ്ടമുള്ളവർക്ക് അതുമാകാം. ഓർമക്കുറവിനെ തടയാൻ ഇവ സഹായിക്കും. 3. തുടർച്ചയായി ഒരുമണിക്കൂറിൽ കൂടുതൽ ഒരേ ഇരിപ്പ് ഇരിക്കരുത്. ഇടയ്ക്ക് എഴുന്നേൽക്കുക, നടക്കുക. 4. ഒരു

വാര്‍ധക്യത്തെ എങ്ങനെ പോസിറ്റീവായി സമീപിക്കാം?

ഡോ. ഷാഹുല്‍ അമീന്‍…… ഏകാന്തത ജോലി ഇല്ലാതാകുന്നതും ജീവിതപങ്കാളിയുടെ മരണവും മക്കള്‍ വിദൂരങ്ങളിലേക്ക് മാറുന്നതുമൊക്കെ സൃഷ്ടിക്കുന്ന ഏകാന്തതയ്ക്ക് പല പ്രത്യാഘാതങ്ങളുമുണ്ട്. വാര്‍ധക്യം മനസ്സിലും തലച്ചോറിലും ശരീരത്തിലും ചെലുത്തുന്ന മാറ്റങ്ങള്‍ പല മാനസിക വൈഷമ്യങ്ങള്‍ക്കും കാരണമാകാറുണ്ട്. ഏകാന്തതയും വിഷാദവും ഓര്‍മപ്രശ്‌നങ്ങളുമാണ് ഇതില്‍ പ്രധാനം. മുന്‍കൂട്ടി ആസൂത്രണം ചെയ്തും ജീവിതശൈലി പരിഷ്‌കരിച്ചും പലപ്പോഴും ഇവയെ പ്രതിരോധിക്കാനാകും. ഏകാന്തത ജോലി ഇല്ലാതാകുന്നതും ജീവിതപങ്കാളിയുടെ മരണവും മക്കള്‍ വിദൂരങ്ങളിലേക്ക് മാറുന്നതുമൊക്കെ സൃഷ്ടിക്കുന്ന ഏകാന്തതയ്ക്ക് പല പ്രത്യാഘാതങ്ങളുമുണ്ട്.